Latest NewsNewsIndia

കൈക്കുഞ്ഞിനെ കയ്യിൽ വെച്ച് റിക്ഷ ഓടിച്ച ആ അച്ഛൻ ഇനിയില്ല നൊമ്പരപ്പെടുത്തുന്ന ആ കഥ ഇങ്ങനെ

രാജസ്ഥാന്‍ : പ്രസവത്തോടെ ഭാര്യ മരിച്ച ശേഷം കൈക്കുഞ്ഞിനേയും കയ്യിലേന്തി റിക്ഷാ ഓടിച്ച ബബ്ലുവിനെ വേദനയോടെയായിരുന്നു എല്ലാവരും കണ്ടത്.ബബ്ലുവിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ അത് ഇന്ത്യയുടെ വേദനയായി ഏറ്റെടുത്തു. 2012 ഒക്ടോബര്‍ മാസത്തിലാണ് ഈ ചിത്രം ലോക മനസാക്ഷിയെ പിടിച്ചുലച്ചത്. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ബബ്ലുവിനെയും കുഞ്ഞിനേയും തേടി സഹായങ്ങളുടെ പ്രവാഹമായിരുന്നു.

എന്നാൽ ഇപ്പോൾ വീണ്ടും നൊമ്പരപ്പെടുത്തുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത്. ബബ്ലു ഈ ലോകത്തോട് തന്നെ വിടപറഞ്ഞു എന്നതാണ് പുതിയ വാർത്ത.അമിതമായ മദ്യപാനമാണ് ബബ്ലുവിന്റെ മരണ കാരണം.ദാമിനി എന്ന ആ കൈകുഞ്ഞിന് ഇപ്പോള്‍ നാലര വയസ്. ശിശു സംരക്ഷണ കേന്ദ്രത്തിലാണ് ദാമിനി ഇപ്പോൾ. ദാമിനിയെ ശിശു സംരക്ഷണ കേന്ദ്രത്തിലാക്കിയത് മുതലാണ് ബബ്ലു മദ്യപാനം ആരംഭിച്ചത്.

ഒരാഴ്ച മുൻപാണ് ബബ്ലുവിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. അച്ഛന്‍ മരിച്ചത് തിരിച്ചറിയാന്‍ പോലും ദാമിനിയ്ക്കായിട്ടില്ല. അന്ന് ലഭിച്ച സഹായധനമായ 25 ലക്ഷം രൂപ ദാമിനിയുടെ പേരിൽ നിക്ഷേപിച്ചിരിക്കുകയാണ്. കുട്ടി വളർന്നു വലുതാകുമ്പോൾ കുട്ടിക്ക് ഈ പണം ലഭിക്കുന്ന തരത്തിലാണ് നിക്ഷേപം.കുഞ്ഞിന്റെ കാര്യം നോക്കാന്‍ ഒരു കമ്മറ്റിയെ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു.

shortlink

Post Your Comments


Back to top button