ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗാന്ധി മ്യൂസിയത്തില്‍ നിന്ന് നാഥുറാം ഗോഡ്‌സെയുടെ പേര് ഒഴിവാക്കി. ദണ്ഡി കുതിര്‍ മ്യൂസിയത്തില്‍ നിന്നാണ് വിവാദമായ മാറ്റം ഉണ്ടായത്. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെയാണ് മ്യൂസിയം രൂപകര്‍പ്പന ചെയ്ത് നിര്‍മ്മാണം ആരംഭിച്ചത്.
4ഡി വിര്‍ച്വല്‍ റിയാലിറ്റി, ലേസര്‍ ഷോ, ത്രിഡി ഹോളോഗ്രാഫി, എല്‍ഇഡി ഫ്‌ളോര്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയില്‍ നിന്ന് മഹാത്മാ ഗാന്ധി എന്ന നിലയിലേക്ക് ഗാന്ധിജിയുടെ വളര്‍ച്ചയാണ് ഈ മ്യൂസിയത്തില്‍ വരച്ചുകാട്ടുന്നത്. ഗോഡ്‌സെ ഗാന്ധിജിക്ക് നേരെ നിറയൊഴിച്ചു എന്ന് പറയുന്നതിനുപകരം ഒരാള്‍ ഗാന്ധിക്ക് മുന്നിലെത്തി കാല്‍ തൊട്ട് നമസ്‌കരിച്ചതിനുശേഷം നിറയൊഴിച്ചുവെന്നാണ് ശബ്ദരേഖയില്‍ വിശദീകരിക്കുന്നത്.
ഗോഡ്‌സയുടെ പേര് ചിത്രത്തില്‍ നിന്നും എടുത്തു മാറ്റുകയായിരുന്നു. ഗാന്ധിവധം ഇപ്പോഴും ഗവേഷണ വിഷയമാണെന്നും ഗോഡ്‌സെയുടെ പേര് പരാമര്‍ശിക്കില്ലെന്നും മ്യൂസിയം ഡയറക്ടര്‍ പറഞ്ഞു.
Post Your Comments