KeralaLatest NewsNews

നരേന്ദ്രമാദി സർക്കാർ നടപ്പാക്കിയ ഒറ്റ നികുതി വ്യവസ്ഥ സർദാർ വല്ലഭായ് പട്ടേലിന്‍റെ സാഹസികതയ്ക്ക് തുല്യം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം:സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണമാണ് ഇന്നു മുതല്‍ രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ജിഎസ് ടി നിയമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വാജ്പേയ് സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികള്‍ പൂര്‍ത്തിയാക്കിയത് മറ്റൊരു ബിജെപി സര്‍ക്കാരാണ് എന്നത് അഭിമാനകരമായ നേട്ടമാണെന്നും കുമ്മനം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ച് ഇന്ത്യൻ യൂണിയൻ എന്ന ഒറ്റ രാഷ്ട്രം സാധ്യമാക്കിയ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്‍റെ സാഹസികതയ്കക്ക് തുല്യമാണ് നരേന്ദ്രമാദി സർക്കാർ നടപ്പാക്കിയ ഒറ്റ നികുതി വ്യവസ്ഥ. ഒറ്റ രാഷ്ട്രം ഒറ്റ കമ്പോളം എന്നത് രാഷ്ട്രത്തിന്‍റെ വികസന കുതിപ്പിനുള്ള ഊർജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

 

shortlink

Post Your Comments


Back to top button