Latest NewsKerala

ജിഎസ്ടി സമ്മേളനം: പ്രതിപക്ഷം ബഹിഷ്‌കരിച്ചത് രാഷ്ട്രീയ തിമിരം ബാധിച്ചതിനാലെന്ന് കുമ്മനം

കോഴിക്കോട്: ജിഎസ്ടി സമ്മേളനം ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഇതില്‍നിന്നും വിട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ചതിനാലാണെന്നും കുമ്മനം പറയുന്നു.

ഡല്‍ഹിയില്‍ ഉണ്ടായിരുന്ന സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും സമ്മേളനത്തില്‍ പങ്കെടുത്തില്ല. അദ്ദേഹം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ജിഎസ്ടി നിലവില്‍ വന്നത്. എന്നിട്ടും അദ്ദേഹം പങ്കെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും കുമ്മനം പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button