പാട്ടു കേള്‍ക്കാനും ഫോണില്‍ സംസാരിക്കാനും മിക്കവാറും എല്ലാവരും തന്നെ ഇയര്‍ഫോണ്‍ ഉപയോഗിക്കാറുണ്ട്. ചിലരെങ്കിലും മറ്റുള്ളവരുടെ ഇയര്‍ഫോണ്‍ വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ഇയര്‍ഫോണ്‍ മാറി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. ഓരോരുത്തരുടേയും ചെവിയിലെ മാലിന്യങ്ങളില്‍ മാരകമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇയര്‍ഫോണ്‍ കൈമാറി ഉപയോഗിക്കുന്നതിലൂടെ ഇവ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയും ചെയ്യുന്നു. ഇത് പുതിയ ബാക്ടീരിയകള്‍ രൂപപ്പെടുന്നതിനും കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
സ്യൂഡോണോമസ്, സ്റ്റഫിലോകോക്കസ് എന്നീ ബാക്ടീരിയകളാണ് ചെവിയിലെ മാലിന്യത്തില്‍ അടങ്ങിയിരിക്കുന്നത്. എല്ലാവരുടെയും ചെവിയിലെ മെഴുകില്‍ ഈ ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. എന്നാല്‍, അവര്‍ക്ക് ഇത് ആ സമയങ്ങളില്‍ ദോഷമുണ്ടാക്കില്ല. പക്ഷേ, പുതിയ ബാക്ടീരിയകള്‍ ശരീരത്തിലേക്ക് പ്രവേശിക്കുകയോ മറ്റോ ചെയ്യുമ്പോള്‍ ഇതിന്റെ എണ്ണം കൂടുകയും അത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. തുടര്‍ന്ന് ഇത് ചെവിയിലെ അണുബാധയ്ക്ക് വഴിവെയ്ക്കുകയും ചെവിയിലെ ചെറിയ എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. തന്‍മൂലം ഭാവിയില്‍ കേള്‍വിക്കുറവിന് വരെ ഇവ കാരണമായേക്കാം. ഇത്തരം ബാക്ടീരിയകള്‍ ശരീരത്തിലോ രോമകൂപത്തിലോ കടക്കുന്നത് ചര്‍മ്മത്തിലെ അണുബാധയ്ക്കും വഴിവെയ്ക്കും.
Post Your Comments