അബുദാബി: അബുദാബിയിൽ വാൽ മുറിഞ്ഞ രീതിയിൽ നായയെ കണ്ടെത്തി. ആരോ മനഃപൂർവം നായയെ ഉപദ്രവിക്കാൻ ശ്രമിച്ചതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുഎഇയിൽ നിന്ന് ഒരു അനിമൽ ആക്ഷൻ സെന്ററാണ് ലൂസി എന്ന പേരുള്ള ഈ നായക്കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്.
തുടർന്ന് ജൂൺ 30 ന് കാൽവിരലുകൾ ഛേദിച്ച രീതിയിലും ഹല്ലി എന്ന ഒരു നായക്കുട്ടിയെ കണ്ടെത്തിയിരുന്നു. രണ്ട് നായ്ക്കളും ചികിത്സ നൽകിവരികയാണ്. കാലുകൾ ഛേദിച്ചതിനാൽ ഹല്ലി ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മൃഗങ്ങളോടുള്ള ക്രൂരത യുഎയിൽ ജയിൽശിക്ഷയും 200,000 ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
Post Your Comments