Latest NewsKerala

ജനന സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താന്‍ കൈക്കൂലി വാങ്ങിയ നഗരസഭാ ഉദ്യോഗസ്ഥന് തടവുശിക്ഷ.

കണ്ണൂര്‍: ജനന സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താന്‍ കൈക്കൂലി വാങ്ങിയ നഗരസഭാ ഉദ്യോഗസ്ഥന് തടവുശിക്ഷ. സര്‍ട്ടിഫിക്കറ്റിലെ ഇനീഷ്യല്‍ മാറിപ്പോയത് തിരുത്തുന്നതിനായാണ് കൈക്കൂലി വാങ്ങിയത്. കാസര്‍കോട് നഗരസഭാ ഓഫീസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കാണ് ശിക്ഷ വിധിച്ചത്. ഒരു വര്‍ഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. തലശ്ശേരി വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. ഇനീഷ്യല്‍ തിരുത്താനായി 1000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button