Latest NewsIndia

കര്‍ഷകരുടെ ആശങ്കകള്‍ക്ക് ആശ്വാസം പകര്‍ന്ന് ജിഎസ്ടി

ന്യൂഡല്‍ഹി : കര്‍ഷകരുടെ ആശങ്കകള്‍ക്ക് ആശ്വാസം പകര്‍ന്ന് ജിഎസ്ടിയില്‍ രാവസവളത്തിന്റെ നികുതി അഞ്ചു ശതമാനമായി കുറച്ചു. ഇന്ന് അര്‍ദ്ധരാത്രി ജിഎസ്ടി പ്രാബല്യത്തില്‍ വരാനിരിക്കെയാണ് നടപടി. 12ല്‍ നിന്ന് അഞ്ചു ശതമാനമായി കുറക്കാന്‍ ജി.എസ്.ടി കൗണ്‍സിലാണ് തീരുമാനിച്ചത്. സംസ്ഥാനങ്ങളിലെ മൂല്യ വര്‍ധിത നികുതിയാണ് (വാറ്റ്) രാസവളത്തിന് ഇതുവരെ ബാധകമായിരുന്നത്. കേരളത്തിലും തമിഴനാട്ടിലും ഈ വാറ്റില്ല. ആന്ധ്രയില്‍ അഞ്ചും കര്‍ണാടകയില്‍ 5.5 ശതനമാനവുമായിരുന്നു വാറ്റ്.

നിലവില്‍ കേരളവും തമിഴ്‌നാടും ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും രാസവളത്തിന് നികുതിയില്ലായിരുന്നു. ചില സംസ്ഥാനങ്ങളില്‍ നാമമാത്രമായ നികുതിയേ ഉണ്ടായിരുന്നുള്ളൂ. ജിഎസ്ടിയില്‍ രാസവളത്തിന്റെ നികുതി 12 ശതമാനമായി പ്രഖ്യാപിച്ചതോടെ കടുത്ത ആശങ്കയിലായിരുന്നു രാജ്യത്തെ കര്‍ഷകര്‍.
രാജ്യത്ത് തുടരുന്ന കര്‍ഷകപ്രക്ഷോഭങ്ങള്‍ കണക്കിലെടുത്താണ് ജിഎസ്ടി കൗണ്‍സില്‍ നികുതി കുറക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button