![Momos](/wp-content/uploads/2017/06/Momos-snap.jpg)
ശ്രീനഗര്‍: മോമോസ് കഴിക്കുന്നവര്‍ക്ക് ബിജെപിയുടെ മുന്നറിയിപ്പ്. മോമോസ് നിശബ്ദ കൊലയാളിയെന്നാണ് പറയുന്നത്. ജമ്മു-കാശ്മീരിലെ മാത്രമല്ല പലയിടത്തും മോമോസ് സുലഭമാണ്. മോമോസ് നിരോധിക്കണമെന്നാവശ്യവുമായാണ് ബിജെപി രംഗത്തെത്തിയത്.
ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ജമ്മു-കാശ്മിരില്‍ മോമോസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാംഗം രമേഷ് അറോറ ക്യാംപെയ്ന് തുടക്കം കുറിച്ചു. മദ്യത്തേക്കാളും മയക്കുമരുന്നിനേക്കാളും മനുഷ്യ ശരീരത്തിന് ഹാനികരമാണ് ഇതെന്ന് രമേഷ് ആറോറ പറഞ്ഞു. ജമ്മു-കശ്മീരില്‍ മോമോസ് കൂടുതല്‍ ഉപയോഗിക്കുന്നത് കൗമാരപ്രായക്കാരാണ്.
കുട്ടികള്‍ക്കിടയില്‍ ഇതിന്റെ ഉപയോഗം കുറക്കുകയാണ് ആദ്യം വേണ്ടത്. പല രോഗങ്ങളിലേക്കും ഇത് കൊണ്ടെത്തിക്കുന്നു. മോമോസിന് രുചി ലഭിക്കുന്നതിനായി മോണോസോഡിയ ഗ്ലൂട്ടാമൈറ്റ് എന്ന വസ്തു ചേര്‍ക്കുന്നുണ്ടെന്നും ഇതു ക്യാന്‍സറിനു വരെ കരണമാക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
Post Your Comments