
വാരണസി : പുണ്യനഗരമായ വാരാണസിയില്‍ ഫ്രഞ്ച് വനിത പീഡനത്തിനിരയായി. വീടിന്റെ സുരക്ഷയ്ക്കു നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥനാണ് വയോധികയെ മാനഭംഗപ്പെടുത്തിയത്. 40 വര്‍ഷമായി ഫ്രഞ്ച് വനിത വാരാണസിയിലാണ് താമസിച്ചിരുന്നത്.
ഒരു സംഘടനയില്‍ സാമൂഹ്യ പ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ഇവരെ കഴിഞ്ഞ ദിവസം വീടിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ആള് പീഡിപ്പിക്കുകയായിരുന്നു. സ്ത്രീയെ ആക്രമിച്ച ആള് സംഭവശേഷം ഒളിവില്‍പോയി. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments