Latest NewsNewsInternational

സര്‍ക്കാരിനെതിരായ പ്രതിഷേധം വീണ്ടും ശക്തമാകുന്നു

കരാക്കസ്: വെനസ്വേലയില്‍ മഡുറോ സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ വീണ്ടും മൂര്‍ദ്ധന്യത്തിലേക്കെന്ന്‍ റിപ്പോര്‍ട്ട്‌. നിലവില്‍ പ്രതിപക്ഷത്തിനു കൂടി സ്വാധീനമുള്ള നാഷണല്‍ അസംബ്ലിയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനുള്ള നീക്കമാണ് വെനസ്വേലയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്.

രണ്ടു മാസത്തിലേറെയായി നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 70കടന്നെന്നാണ് വിവരം. ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലിക്കാണ് പ്രതിഷേധക്കാര്‍ പങ്കെടുക്കുന്നത്. ഇതിനോടകം നിരവധി റാലികളും മറ്റുമാണ് പ്രതിഷേധക്കാര്‍ സംഘടിപ്പിച്ചത്. എന്നാല്‍ നേരത്തെ, പ്രതിഷേധപരിപാടികളില്‍ പങ്കെടുത്ത 2000ലേറെപ്പേര്‍ അറസ്റ്റിലായിരുന്നു. ഇവരില്‍ 700 ലേറെ പേര്‍ ഇപ്പോഴും ജയിലില്‍ത്തന്നെയാണ്.

shortlink

Post Your Comments


Back to top button