ഗുരുഗ്രാം :ഹരിയാനയിലെ മേവാത് ജില്ലയിലെ മീറോറ ഗ്രാമത്തെ ട്രംപ് സുലഭ് ഗ്രാമം എന്നു പേരുനൽകിയ സന്നദ്ധ സംഘടന സുലഭിന്റെ നടപടി ജില്ലാ ഭരണകൂടം തടഞ്ഞു. നിയമവിരുദ്ധം എന്നു ചൂണ്ടിക്കാട്ടി ഉത്തരവിറങ്ങിയതോടെ, സുലഭ് പ്രവർത്തകർ സ്ഥാപിച്ച സ്ഥലനാമ ബോർഡുകൾ എടുത്തുമാറ്റി.
യുഎസ് ആസ്ഥാനമായ രാജ്യാന്തരകമ്പനികളിൽനിന്നും സംഘടനകളിൽനിന്നും ഫണ്ട് സമാഹരണം ലക്ഷ്യമിട്ടാണു കഴിഞ്ഞ 23നു സുലഭ് സ്ഥാപകൻ ബിന്ദേശ്വർ പഥക് വാഷിങ്ടനിൽ പേരുമാറ്റൽ പ്രഖ്യാപനം നടത്തിയതെന്നു പറയുന്നു. എന്നാല്‍ മീറോറയെ ‘ട്രംപ് സുലഭ് ഗ്രാമം’എന്നു പുനർനാമകരണം ചെയ്യാൻ അനുമതി തേടി ഹരിയാന മുഖ്യമന്ത്രിക്ക് എഴുതിയിട്ടുണ്ടെന്നും സുലഭ് അറിയിച്ചു. ഗുരുഗ്രാമിൽനിന്ന് 45 കിലോമീറ്റർ അകലെയാണ് മീറോറ ഗ്രാമം. ജനസംഖ്യ: 1800.
Post Your Comments