
മെല്‍ബണ്‍: വത്തിക്കാനിലെ കത്തോലിക്ക പുരോഹിതന്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. കഴിഞ്ഞമാസം പോലീസിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ദിനാള്‍ പെല്ലിനെതിരെ കേസ് ചാര്‍ജ് ചെയ്തത്. റോമില്‍ കഴിയുന്ന വത്തിക്കാന്‍ ട്രഷററാണ് കര്‍ദിനാള്‍ ജോര്‍ജ് പെല്ലി.
ഒന്നിലേറെ പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആസ്ട്രേലിയന്‍ പോലീസ് പുരോഹിതനെതിരെ കേസെടുത്തത്. എന്നാല്‍ കര്‍ദിനാള്‍ പെല്‍ ആരോപണം നിഷേധിച്ചു. കര്‍ദിനാള്‍ ജൂലൈ 18ന് മെല്‍ബണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടി വരുമെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ ആസ്ട്രേലിയയിലെ കത്തോലിക്കന്‍ പ്രതിനിധികള്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. കര്‍ദിനാളിന് പ്രത്യേക പരിഗണന നല്‍കില്ലെന്ന് പോലീസ് പറഞ്ഞു.
Post Your Comments