Latest NewsIndiaNewsInternational

ചരിത്ര പ്രധാനമായ ഇസ്രായേൽ സന്ദർശനത്തിൽ മോദി കൊച്ചു മോഷെയെ കാണും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ മോദി ഒരു പ്രധാനപ്പെട്ട ആളെ കൂടി കാണും. മറ്റാരുമല്ല അത് ,2008 മുംബൈ ആക്രമണത്തിൽ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട യഹൂദ ബാലൻ മോഷെയെയാണ് പ്രധാനമന്ത്രി സന്ദർശിക്കാനൊരുങ്ങുന്നത്.ഈ വൈകാരികമായ സന്ദർശനം ഭീകരതക്കെതിരെയുള്ള ശക്തമായ സന്ദേശമായിരിക്കുമെന്നു ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ ഡാനിയൽ കാർമൺ പറഞ്ഞു. പാക് ഭീകരർ മുംബൈയിലെ ഛബാദ് ഹൗസിൽ നടത്തിയ ആക്രമണത്തിൽ മോഷെയുടെ അമ്മയും അച്ഛനും കൊല്ലപ്പെട്ടിരുന്നു.

അന്ന് സാന്ദ്ര സാമുവൽ എന്ന ആയയുടെ അവസരോചിത നടപടിയാണ് കൊച്ചു മോഷെയെ രക്ഷപെടുത്തിയത്. അന്നത്തെ പിഞ്ചു കുഞ്ഞ് ഇന്ന് പത്തു വയസ്സുകാരനാണ് .ഇപ്പോൾ അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമാണ് മോഷെ ജീവിക്കുന്നത്. കൂട്ടിനു സാന്ദ്ര സാമുവൽ എന്ന ആയയും ഉണ്ട്.പ്രധാനമന്ത്രി മോദിയെ ഇസ്രായേൽ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ലോകത്തിലെ ഏറ്റവും പ്രമുഖനായ പ്രധാനമന്ത്രിയാണ് വരാൻ പോകുന്നതെന്ന് പത്രങ്ങൾ പറഞ്ഞു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button