ഡല്‍ഹി: കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയ്ക്ക് ഇനി ആശ്വസിക്കാം. എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ സ്വകാര്യ വിമാന കമ്പനിയായ ഇന്റിഗോ താല്‍പര്യം അറിയിച്ചിട്ടുണ്ട്. അനൗദ്യോഗികമായി കമ്പനി സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍ ചൗബേയാണ് ഇക്കാര്യം അറിയിച്ചത്.
എയര്‍ ഇന്ത്യയെ സ്വകാര്യവല്‍കരിക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗം അംഗീകാരം നല്‍കിയിരുന്നു. 52,000 കോടിയാണ് എയര്‍ ഇന്ത്യയുടെ ആകെ കടം. ഇന്റിഗോ ഔദ്യോഗികമായി താല്‍പര്യം അറിയിച്ചാല്‍ അടുത്ത് ചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ തന്നെ വിഷയത്തില്‍ തീരുമാനം ഉണ്ടാകാനാണ് സാധ്യത. എന്നാല്‍ എയര്‍ ഇന്ത്യയുടെ കടം എഴുതി തള്ളുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല.
Post Your Comments