Latest NewsNewsLife StyleHealth & Fitness

നഖം കടിച്ചാൽ ഇങ്ങനെയും ഉണ്ട് ദോഷങ്ങൾ

ഒരാളുടെ വ്യക്തിശുചിത്വം നിര്‍ണയിക്കുന്നതില്‍ നഖം കടിക്കുള്ള പങ്ക് വളരെ വലുതാണ്. കാരണം നഖം കടിക്കുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവും. വിരലുകളില്‍ അണുബാധ ഉണ്ടാവാനുള്ള സാധ്യത നഖം കടിയിലൂടെ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് വിരലിന്റെ അഗ്രചര്‍മ്മങ്ങളെ പ്രശ്‌നത്തിലാക്കുന്നു. നഖം വായില്‍ വെച്ച് കടിക്കുമ്പോള്‍ ഉമിനീര്‍ നിങ്ങളുടെ തൊലിക്കടിയിലേക്ക് ഇറങ്ങിച്ചെന്ന് അണുബാധക്ക് കാരണമാകുകയും ചെയ്യും.

നഖത്തിന് പല തരത്തിലുള്ള വൈകല്യങ്ങളും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് നഖം കടിക്കുമ്പോള്‍. നിങ്ങളുടെ നഖത്തിന് മാട്രിക്‌സ് എന്ന് പറയുന്ന ഒരു പാളിയുണ്ട്. നഖം കടിക്കുന്നതിലൂടെ മാട്രിക്‌സിന് കേട് പാട് സംഭവിക്കുന്നു. ഇത് നഖത്തിന് വിവിധ തരത്തിലുള്ള വൈകല്യവും നഖം പൊട്ടിപ്പോവുന്നതിനും കാരണമാകുന്നു. നഖവും വിരലും ചേരുന്ന ഭാഗത്തായി മുറിവുണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. വേദന, നഖത്തിനടിഭാഗത്തായി വീക്കം, എന്നിവയെല്ലാം ഉണ്ടാവുന്നു.

വയറിന് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടാവാനും നഖം കടി കാരണമാകും. നഖത്തില്‍ നമ്മള്‍ കാണാതെ തന്നെ നിരവധി ബാക്ടീരിയകള്‍ വയറിന് പണി തരും. ഇത് വയറിന്റെ ആരോഗ്യത്തെയും ഇല്ലാതാക്കുന്നു. ദന്തസംരക്ഷണവും നഖം കടിക്കുന്നതും തമ്മില്‍ ബന്ധമുണ്ട്. കാരണം നഖം കടിക്കുന്നതിലൂടെ വളഞ്ഞ പല്ലുകള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. മാത്രമല്ല പല്ലുകളുടെ ആരോഗ്യത്തിനും പല്ലിന് മോണക്കും കേട്പാട് സംഭവിക്കാതിരിക്കാനും നഖം കടി ഒഴിവാക്കുന്നതാണ് നല്ലത്. അരിമ്പാറ പോലുള്ള പ്രശ്‌നങ്ങള്‍ പകരാന്‍ നഖം കടി കാരണമാകും. വിരലില്‍ അരിമ്പാറ ഉണ്ടെങ്കില്‍ അത് ചുണ്ടിലേക്കും മറ്റും പകരാന്‍ നഖം കടി കാരണമാകുന്നു.

വായ് നാറ്റത്തിന്റെ പ്രധാന കാരണം ഒരു പക്ഷേ നഖം കടിക്കുന്നതായിരിക്കും. നഖം കടിക്കുന്നതിലൂടെ വായ്‌നാറ്റം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. നഖം കടിക്കുന്നതിലൂടെ നെയില്‍ പോളിഷെന്ന വിഷത്തിനെ വയറ്റിലേക്ക് വിടുന്നു. ഇത് പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

shortlink

Post Your Comments


Back to top button