പെര്‍ത്ത്: വിമാനത്തിന്റെ എന്‍ജിന്‍ ആകാശത്തുവെച്ച് തകരാറിലായി. പെര്‍ത്ത് വിമാനത്താവളത്തില്‍നിന്ന് കോലാലംപുരിലേക്ക് പറന്നുയര്‍ന്ന എയര്‍ ഏഷ്യ വിമാനത്തിന്റെ എൻജിൻ ആണ് യാത്ര മദ്ധ്യേ തകരാറിലായത്. വൻ ദുരന്തമാണ് പൈലറ്റിന്റെ മനസാന്നിധ്യം മൂലം ഒഴിവായത്. യാത്രക്കാരെ സുരക്ഷിതമായി പെര്‍ത്തിലെത്തിച്ച പൈലറ്റിനെ എയര്‍ ഏഷ്യ വിമാനക്കമ്പനിയുടെ ഉടമ ടോണി ഫെര്‍ണാണ്ടസ് അനുമോദിച്ചു.
വിമാനത്തിന്റെ ഒരു എൻജിൻ കോലാലംപുരിലേക്ക് പറന്നുയര്‍ന്ന് രണ്ടുമണിക്കൂര്‍ യാത്ര ചെയ്തപ്പോഴാണ് തകരാറിലായത്. ഇതോടെ വിമാനം വാഷിങ് മെഷിന്‍ പോലെ വിറയ്ക്കാന്‍ തുടങ്ങിയെന്ന് യാത്രക്കാര്‍ പറഞ്ഞു. ക്യാപ്റ്റന്‍ ഇബ്രാഹിമിന്റെയും ഫസ്റ്റ് ഓഫീസര്‍മാരായ ഇബ്രാഹിമിന്റെയും പഴ്സര്‍ റ്യൂജറുനേഗ്ലായിയുടെയും നേതൃത്വത്തിലുള്ള ജീവനക്കാരുടെ മനസ്സാന്നിധ്യമാണ് യാത്രക്കാരെ സുരക്ഷിതരാക്കിയതെന്ന് ടോണി ഫെര്‍ണാണ്ടസ് ഫേസ്ബുക്കില്‍ കുറിച്ചു.
എയര്‍ ഏഷ്യ വിമാനം 359 യാത്രക്കാരുമായാണ് പെര്‍ത്തില്‍നിന്ന് കോലാലംപുരിലേക്ക് പുറപ്പെട്ടത്. എന്‍ജിന്‍ തകരാറിലായതോടെ, വിമാനം വിറയ്ക്കുന്ന വീഡിയോ ദൃശ്യം യാത്രക്കാരിലൊരാള്‍തന്നെയാണ് പകര്‍ത്തിയത്. പൈലറ്റിന്റെയും മറ്റ് ജീവനക്കാരുടെയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വിമാനം നിലത്തിറങ്ങുന്നതുവരെ പ്രാര്‍ത്ഥന കൈവിടരുതെന്നും പൈലറ്റ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
പറന്നുയര്‍ന്ന് കുറച്ചുകഴിഞ്ഞപ്പോള്‍ വലിയൊരു ശബ്ദം കേട്ടിരുന്നുവെന്നും അതോടെയാണ് എന്‍ജിന്‍ തകരാറ് ശ്രദ്ധയില്‍പ്പെട്ടതെന്നും യാത്രക്കാരിലൊരാള്‍ പറഞ്ഞു. എന്‍ജിനുകളിലൊന്ന് തകരാറിലാണെന്ന് പൈലറ്റ് അറിയിച്ചതോടെ, വിമാനത്തില്‍ കൂട്ടനിലവിളിയുയര്‍ന്നു. ചില യാത്രക്കാര്‍ വിമാനം നിലത്തിറങ്ങന്നതുവരെ നിലവിളിച്ചുകൊണ്ടിരുന്നതായും യാത്രക്കാര്‍ പറഞ്ഞു.
Post Your Comments