തിരുവനന്തപുരം : ഇന്ത്യയുടെ കൂറ്റന്‍ വാര്ത്താഉപഗ്രഹ ശ്രേണിയിലെ പുതിയ ഉപഗ്രഹം ജി സാറ്റ് 17 ഇന്ന് വിക്ഷേപിക്കും. തെക്കേഅമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലുള്ള കൗറുവിലെ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം.
850 കോടിയാണ് വിക്ഷേപണ ചെലവ്. വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ.ശിവന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞര്‍ കൗറുവിലെത്തിയിട്ടുണ്ട്. ഏരിയന്‍ അഞ്ച് റോക്കറ്റില്‍ അന്താരാഷ്ട്ര ബ്രോഡ്കാസ്റ്റ് കമ്പനിയുടെ ഹല്ലാസ് സാറ്റ് -3 യ്ക്കൊപ്പമാണ് വിക്ഷേപിക്കുന്നത്. ഈ മാസം ഐ.എസ്.ആര്.ഒ നടത്തുന്ന മൂന്നാമെത്തെ വിക്ഷേപണമാണിത്. 3,425 കിലോഗ്രാം ഭാരമുള്ള ജി-സാറ്റ് 17ന് 15 വര്‍ഷമാണ് ആയുസ്സ്. ഇതേ വിഭാഗത്തിലെ ജി-സാറ്റ്-19 ഉപഗ്രഹം ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചിരുന്നു.
Post Your Comments