തിരുവനന്തപുരം: സംസ്ഥാനത്ത് ആയുര്‍വേദത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ച് പുതിയ നാല് ആയുര്‍വേദ ആശുപത്രികള്‍ കൂടി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ കരുങ്കുളം, ആലപ്പുഴ ജില്ലയിലെ രാമങ്കരി, ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, എറണാകുളം ജില്ലയിലെ മഞ്ഞള്ളൂള്‍ എന്നിവിടങ്ങളിലാണ് പുതിയ ആയുര്‍വേദ ഡിസ്പന്‍സറികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിന് ആവശ്യമായുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ എത്രയും വേഗം ഒരുക്കും. ഇതിനായി ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി. മാത്രമല്ല പുതിയ നാല് ആയുര്‍വേദ ആശുപത്രികള്‍ക്ക് ആവശ്യമായ 16 പുതിയ തസ്തികകളും സൃഷ്ടിക്കും.
Post Your Comments