തിരുവനന്തപുരം: മൂന്നാർ പ്രശ്നത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തെക്കുറിച്ച് അറിയില്ലെന്നും ഔദ്യോഗികമായി സിപിഐക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നു കാനം പറഞ്ഞു . വിളിക്കാത്ത യോഗത്തിന് എന്തിന് റവന്യൂ മന്ത്രി പങ്കെടുക്കണമെന്നും കാനം ചോദിച്ചു.
ഏത് യോഗം വിളിച്ചാലും ഭൂ സംരക്ഷണ നിയമപ്രകാരമേ തീരുമാനമെടുക്കാനാകൂവെന്നും കാനം പറഞ്ഞു. സിപിഎം മാത്രമല്ല സർക്കാർ. പാർട്ടികൾ ആവശ്യപ്പെടുന്ന തരത്തിലല്ല ഉദ്യോഗസ്ഥരെ മാറ്റേണ്ടതെന്നും കാനം പറഞ്ഞു. അതേസമയം, കാനത്തിന്‍റെ നിലപാട് ധാർമികതയല്ലെന്ന് എസ്. രാജേന്ദ്രൻ എംഎൽഎ പറഞ്ഞു.
Post Your Comments