ന്യൂഡല്‍ഹി: പശുവിന്റെ ജഡം വീടിനുമുന്നില്‍ കണ്ടതിന്റെ പേരില്‍ കര്ഷകന് മര്‍ദ്ദനം. റാഞ്ചിയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ ബെയിത്ത ഹറ്റിയാതാന്ത് ഗ്രാമത്തിലാണ് സംഭവം. ഉസമാന് അന്‍സാരി എന്ന കര്‍ഷകനെ മര്‍ദിക്കുകയും വീടിന് തീയിടുകയും ചെയ്തു.
ഇദ്ദേഹത്തിന്റെ വീടിന് സമീപം പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ അന്‍സാരിയെ മര്‍ദ്ദിച്ച് അവശനാക്കുകയും വീടിന് തീവെയ്ക്കുകയും ചെയ്യുകയായിരുന്നു. അക്രമത്തെ തുടര്‍ന്ന് അന്‍സാരിയെ പരുക്കുകളൊടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമം തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെയും ജനക്കൂട്ടം കല്ലെറിഞ്ഞു. തുടര്‍ന്ന് അക്രമം നിയന്ത്രിക്കാനായി ആകാശത്തേക്ക് പോലീസിന് വെടിവെക്കേണ്ടിവന്നെന്ന് എഡിജി ആര് കെ മുല്ലിക് പറഞ്ഞു. അക്രമത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കല്ലേറില്‍ അന്‍പതോളം പോലീസുകാര്‍ക്കും പരിക്കേറ്റു. പ്രദേശത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് 200 പോലീസുകാരെ വിന്യസിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Post Your Comments