മാവേലിക്കര: ഓട്ടിസം ബാധിച്ച16 കാരി പെൺകുട്ടിക്ക് സ്പെഷ്യൽ സ്‌കൂളിൽ ക്രൂര മർദ്ദനം.കസേരയില്‍ കെട്ടിയിട്ട്, വായില്‍ പ്ളാസ്റ്റര്‍ ഒട്ടിച്ച് കണ്ണുകൾ കെട്ടി വലിയ ചൂരൽ കൊണ്ടായിരുന്നു മർദ്ദനം. കായംകുളം പരിപ്രയില്‍ ഉള്ള മിസ്പാ സ്പെഷ്യല്‍ സ്കൂളിലാണ് ഈ സംഭവം.വിവരം പുറത്തു പറഞ്ഞാൽ ബ്രാഹ്മിൻ സമുദായാംഗമായ പെൺകുട്ടിയെ മാംസം തീറ്റിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.ജൂണ്‍ ഒന്നിനാണ് ചെന്നിത്തല സ്വദേശിയായ ഭാർഗവൻ നമ്പൂതിരിയുടെ മകളെ ഈ മിസ്പാ എന്ന സ്കൂളിൽ ചേർത്തത്.
ഓട്ടിസം ഉള്ളതിനാൽ ഇടയ്ക്കു തുണി വലിച്ചു കീറുന്ന സ്വഭാവക്കാരിയാണ് കുട്ടി. ഈ പ്രവൃത്തിക്കുള്ള ശിക്ഷയായാണ് കുട്ടിക്ക് ക്രൂര പീഡനം
ഉണ്ടായത്. പ്രവേശനം നേടി രണ്ടാഴ്ച തികയുന്നതിനു മുന്നേ തന്നെ കുട്ടിയില്‍ കണ്ട മാറ്റമാണ് മാതാപിതാക്കളില്‍ സംശയം ജനിപ്പിച്ചത്. മാതാവ് നിർബന്ധിച്ചു ചോദിച്ചപ്പോഴാണ് പെൺകുട്ടി കരഞ്ഞു കൊണ്ടും ഭയന്നും കാര്യങ്ങൾ പറഞ്ഞത്. ഉടൻ തന്നെ മാതാപിതാക്കൾ സ്കൂളിലെത്തുകയായിരുന്നു. ക്രൂരമായി പീഡിപ്പിച്ചതിന്റെ പാടുകള്‍ ശരീരത്തില്‍ കണ്ടതോടെ കുട്ടിയെ കൂട്ടിക്കൊണ്ടുവരികയും മാവേലിക്കര താലൂക് ഗവണ്മെന്റ് ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിക്കുകയും ചെയ്തു.
കൂടാതെ കായംകുളം പോലീസിൽ പരാതി നൽകുകയും ചെയ്തു.കുട്ടിയെ സ്കൂളിൽ ചേർത്ത ദിവസം മുതൽ കുട്ടിക്ക് വാർഡനായ പുരുഷന്റെയും പ്രിൻസിപ്പാൾ ആയ സ്ത്രീയുടെയും ക്രൂര പീഡനങ്ങൾ നിൽക്കുകയായിരുന്നു. കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ പട്ടിയെ വിട്ട് കടിപ്പിക്കുമെന്നും മാംസാഹാരം നല്‍കുമെന്നും പറഞ്ഞ് ഭയപ്പെടുത്തുകയും ചെയ്തുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.സ്കൂള്‍ പ്രിന്‍സിപ്പല്‍ ശോഭയും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിയോഗിക്കപ്പെട്ട പുരുഷ വാര്‍ഡന്‍ ജോസഫും ചേര്‍ന്നാണ് ക്രൂരമായി പീഡിപ്പിച്ചതെന്നാണ് പരാതി.ചെറിയ ഒരു പ്രശ്നവുമായി പോയ കുട്ടി ഇപ്പോൾ മാനസികമായി ആകെ തകർന്ന നിലയിലാണ്.
ശരീരത്തിലെ പരിക്കുകളേക്കാള്‍ കുഞ്ഞിന്റെ മനസ്സില്‍ കനത്ത ആഘാതമാണ് പീഡനം സൃഷ്ടിച്ചത്.വാര്‍ഡന്‍ കുട്ടിയെ ഒറ്റയ്ക്ക് പലതവണ മുറിയില്‍ പൂട്ടിയിട്ടതായും പ്രിൻസിപ്പാൾ ശോഭ ക്ളാസ് മുറിയിലെത്തി കുട്ടിയെ പലപ്പോഴും തല്ലാറുണ്ടെന്നും കുട്ടി രക്ഷിതാക്കളോട് പറഞ്ഞു.ഇപ്പോൾ കുട്ടി രാത്രി പോലും ഉറക്കത്തിൽ ഞെട്ടിയെണീറ്റ് എന്നെ തല്ലല്ലേയെന്ന് കരയും.അധികം ആളുകളെ കാണാതെയും രാത്രിയില്‍ ഉറങ്ങാതെയും ആരോ ആക്രമിക്കാന്‍ വരുന്നതുമായ ഭീതിയിലാണ് പെണ്‍കുട്ടി. കുട്ടിക്ക് മറ്റുവിധത്തിലുള്ള പീഡനം ഉണ്ടായോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
പരാതി നൽകിയിട്ടും കായംകുളം പോലീസ് അനാസ്ഥ കാട്ടിയതോടെ യോഗക്ഷേമ സഭ സംഭവത്തിൽ ഇടപെടുകയായിരുന്നു. പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ നോക്കാന്‍ സ്കൂളിലുള്ളത് മെയില്‍ വാര്‍ഡനാണ്. ഇയാളാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്.ജോസഫ് എന്നാണു ഇയാളുടെ പേര്.രാത്രികാലങ്ങളില്‍ സ്ഥാപനത്തില്‍ നിരന്തം വാഹനങ്ങള്‍ വന്നുപോകുന്നതായും കുട്ടികള്‍ പറഞ്ഞതായി യോഗക്ഷേമ സഭാ ഭാരവാഹികള്‍ അറിയിച്ചു.പാസ്റ്റര്‍ സജി ബേബിയുടെ സ്ഥാപനമാണ് മിസ്പാ.
Post Your Comments