Latest NewsKeralaNews

വീട്ടുജോലിക്ക്‌ നിന്ന അനാഥ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വീട്ടമ്മ പിടിയിൽ

കാസര്‍ഗോഡ്‌: വീട്ടുജോലിക്ക്‌ നിന്ന അനാഥ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വീട്ടമ്മ പിടിയിൽ. എരിയാലിലെ നഫീസത്ത്‌ മിസ്രിയയാണ് പോലീസ് പിടിയിലായത്. 2009ല്‍ നടന്ന സംഭവത്തില്‍ 2017ലാണ്‌ പോലീസ്‌ കേസെടുത്തത്‌. സംഭവത്തില്‍ മിസ്രിയയുടെ ഉമ്മൂമ്മക്കെതിരേയും സഹോദരനെതിരേയും കേസെടുത്തിരുന്നെങ്കിലും ഇരുവര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

മിസ്രിയയും ഭര്‍ത്താവും ഗോവയില്‍ കഴിയുന്നതിനിടെ ഗോവയിൽ വീട്ടുവേലയ്ക്ക് നിന്ന പെൺകുട്ടിയെ എരിയാലിലെ സ്വന്തം വീട്ടിലേക്ക്‌ കൊണ്ടുവന്ന്‌ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നായിരുന്നു കേസ്‌. പീഡനം നടക്കുന്ന വിവരം അറിഞ്ഞ ജുവൈനല്‍ ജസ്‌റ്റിസ്‌ ബോര്‍ഡ്‌ സംഭവത്തില്‍ ഇടപെടുകയും, പോലീസിന്‌ റിപോര്‍ട്ട്‌ നല്‍കുകയും ചെയ്‌തിരുന്നു. പെൺകുട്ടിയുടെ തലയിലുണ്ടായിരുന്ന ഒരു മുറിവാണ്‌ പ്രധാന തെളിവായി കണ്ടെത്തിയത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button