Latest NewsInternational

കിടിലന്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് 5

കിടിലന്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് 5 വിപണിയില്‍. ഡിസൈനിലും ചില സ്‌പെസിഫിക്കേഷനുകളിലും വലിയ മാറ്റങ്ങളുമായാണ് പുതിയ ഫോണ്‍ വിപണിയിലെത്തുന്നത്. റാമിന്റെ അടിസ്ഥാനത്തില്‍ വണ്‍ പ്ലസ് 5ന്റെ രണ്ട് വാരിയന്റുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. 32,999 രൂപയുടെ 6 ജിബി റാം സ്മാര്‍ട് ഫോണും. 37,999 രൂപയുടോ 8 ജിബി സ്മാര്‍ട് ഫോണും. 3300 mAh ന്റേതാണ് ബാറ്ററി. 21 മണിക്കൂര്‍ ഫോണില്‍ സംസാരിക്കാനും 60 മണിക്കൂര്‍ തുടര്‍ച്ചയായി പാട്ട് കേള്‍ക്കാനും ബാറ്ററിയില്‍ സാധിക്കും. സ്റ്റാന്റ്‌ബൈ ആയ സമയത്ത് 384 മണിക്കൂര്‍ വരെ ചാര്‍ജ് ലഭിക്കും.

ഡ്യുവല്‍ ക്യാമറയും എല്‍ഇഡി ഫ്‌ലാഷും മൈക്രോഫോണുമെല്ലാം ഐഫോണ്‍ 7 പ്ലസിന് സമാനമായാണ് വണ്‍പ്ലസ് 5ലും ക്രമീകരിച്ചിട്ടുള്ളത്. ഫ്രണ്ട് പാനലില്‍ വണ്‍ പ്ലസ് 3ടിയ്ക്ക് സമാനമാണ് ഡിസൈന്‍. ഹോം ബട്ടനില്‍ ഫിങ്കര്‍ പ്രിന്റ് സെന്‍സര്‍, ഫ്രണ്ട് ക്യാമറ, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയെല്ലാം പഴയ പതിപ്പിന് സമാനമാണ്. മികച്ച സാങ്കേതിക പിന്തുണയോടെയാണ് വണ്‍പ്ലസ് 5 വിപണിയിലെത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് വണ്‍ പ്ലസ് 5 പ്രവര്‍ത്തിക്കുന്നത്. ചിപ്‌സെറ്റ് ക്വാല്‍കോം MSM8998 സ്‌നാപ്ഡ്രാഗണ്‍ 835 ലേക്ക് പരിഷ്‌കരിച്ചിട്ടുണ്ട്. 6ജിബി റാമിന്റെ ഫോണില്‍ 64 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. 8 ജിബി റാമില്‍ 128 ജിബി സ്റ്റോറേജ് പ്രാപ്തിയുണ്ട്.

16+20 മെഗാപിക്‌സലിന്റെ ഡ്യുവല്‍ ക്യാമറയാണ് വണ്‍പ്ലസിന്റെ പ്രധാന സവിശേഷത. സൂം ചെയ്യുമ്പോള്‍ പോലും കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും. വേഗതയേറിയ ഓട്ടോഫോക്കസാണ് ക്യാമറയുടെ ഒരു സവിശേഷത. വണ്‍പ്ലസ് 3 ടിയേക്കാള്‍ 40% അധികം വേഗതയാണ് ഓട്ടോ ഫോക്കസില്‍ കമ്പനി അവകാശപ്പെടുന്നത്. എഫ്/1.7 അപ്പേര്‍ച്ചര്‍ കൂടുകല്‍ തെളിച്ചമുള്ള ചിത്രങ്ങളും നല്‍കുന്നു. ക്യാമറ ആപ്ലിക്കേഷനില്‍ ഐഎസ്ഓ, ഷട്ടര്‍ സ്പീഡ് തുടങ്ങിയവ ക്രമീകരിക്കാനുള്ള സൗകര്യവുമുണ്ടാവും. 30 എഫ്പിഎസില്‍ 2160 പിക്‌സലിന്റെ 4കെ യുഎച്ച്ഡി വീഡിയോ റെക്കോഡ് ചെയ്യാനും ഇതില്‍ സാധിക്കും. അതേസമയം 16 മെഗാപിക്‌സലാണ് ഫ്രണ്ട് ക്യാമറ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button