പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ലാലുപ്രസാദ് യാദവുമായി പിരിയുന്നതായി റിപ്പോർട്ട്. ന്യൂസ് 18 ചാനലാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ലാലുവിന്റെ ആര്‍ജെഡിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതായുള്ള പ്രഖ്യാപനം വൈകാതെ ജെഡിയു അധ്യക്ഷന്‍ കൂടിയായ നിതീഷ് കുമാര്‍ നടത്തുമെന്നും ചാനൽ വ്യക്തമാക്കുന്നു.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാംനാഥ് കോവിന്ദിനെ പിന്തുണക്കാനുള്ള ജെഡിയുവിന്റെ തീരുമാനവും ലാലുവിന്റെ കുടുംബവുമായി ബന്ധമുളളവരിലേക്ക് എന്‍ഫോഴ്‌സ്‌മെന്റിന്റെയും ആദായനികുതി വകുപ്പിന്റെയും റെയ്ഡ് നീണ്ടതോടെയുമാണ് സഖ്യം അവസാനിപ്പിക്കാനുള്ള ആലോചനകൾ നിതീഷ് തുടങ്ങിയതെന്നാണ് റിപ്പോർട്ട്. ലാലുവിന്റെ മകള്‍ മിസാ ഭാരതിയേയും അവരുടെ ഭര്‍ത്താവിനേയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്‌തിരുന്നു.
Post Your Comments