USALatest NewsKeralaNewsInternational

ഒരു ലക്ഷം രൂപയുടെ വസ്ത്രമണിഞ്ഞ മെലാനിയ

വാഷിംഗ്ടണ്‍:  അമേരിക്കൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വൈറ്റ് ഹൗസിൽ എത്തിയപ്പോൾ താരമായത് മെലാനിയ. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്‍റ് ട്രംപുമായി കൂടിക്കാഴ്ചയക്ക് എത്തിയതാണ് മോദി. അമേരിക്കൻ പ്രസിഡന്‍റ് പദത്തിലെത്തിയ ശേഷം ട്രംപ് വിദേശഭരണാധികാരിക്കു വൈറ്റ് ഹൗസിൽ ലഭിക്കുന്ന ആദ്യത്തെ അത്താഴവിരുന്നുമാണ് മോദിക്കു ലഭിച്ചത്.
പക്ഷേ ചടങ്ങിലെ മിന്നും താരം ഇരു രാഷ്ട്ര നേതാക്കളുമായിരുന്നില്ല. പ്രഥമവനിത മെലാനിയ ട്രംപയായിരുന്നു. കാരണം അവർ അണിഞ്ഞിരുന്ന വസ്ത്രം തന്നെ. 1,39,180 (2,160 ഡോളർ) രൂപയുടെ വസ്ത്രമാണ് അവർ ധരിച്ചിരുന്നത്. നേരത്തേ, ട്രംപിന്‍റെ മധ്യേഷ്യ, യൂറോപ്പ് സന്ദർശനത്തിലും വിലയേറിയ വസ്ത്രങ്ങളണിഞ്ഞെത്തിയ മെലാനിയ മാധ്യമ വാർത്തകളിൽ നിറഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button