ലണ്ടന്‍: ദൂരൂഹസാഹചര്യത്തിൽ കാണാതായി ലണ്ടനിലെ എഡിൻബറോയിലെ ഡൺബാർ ബീച്ചിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവ മലയാളി വൈദികൻ മാർട്ടിൻ സേവ്യർ വാഴച്ചിറയുടെ കേസ് അന്വേഷണത്തിന്റെ പുരോഗതി ബ്രിട്ടീഷ് പോലീസ് കുടുംബാംഗങ്ങളെ നേരിട്ട് അറിയിച്ചു. ഫാ. മാർട്ടിന്റെ സഹോദരൻ തങ്കച്ചനുമായും മരുമകനുമായും വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് സ്ഥിതിഗതികൾ ധരിപ്പിച്ചത്.
നാല്പതു മിനിറ്റോളം നീണ്ട വീഡിയോ കോൺഫറൻസില്‍ അന്വേഷണത്തിന്റെ പുരോഗതിയും വിശദാംശങ്ങളും പോലീസ് വീട്ടുകാരെ ധരിപ്പിച്ചു. ഫാ. മാർട്ടിനെ കാണാതായതുമുതൽ മൃതദേഹം കണ്ടെത്തി ഇതുവരെ സ്വീകരിച്ച നടപടികളെല്ലാം വിശദമായി അന്വേഷണ ഉദ്യോഗസ്ഥന് കുടുംബാംഗങ്ങളെ അറിയിച്ചു.
എന്നാൽ, മരണകാരണമോ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളോ സംബന്ധിച്ച് സൂചനയൊന്നും നൽകിയിട്ടില്ല.
Post Your Comments