Latest NewsKeralaNews

മൽസ്യം കഴിച്ചവർക്ക് ശരീരാസ്വാസ്ഥ്യം:കുട്ടനാട്ടിൽ പരക്കെ ഭക്ഷ്യവിഷബാധ

ആലപ്പുഴ: കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലും മത്സ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇതിനകം അൻപതോളം പേരാണ് ചികിത്സ സ്വീകരിച്ചത്. എന്നാൽ ചികിൽസിച്ചിട്ടും പലർക്കും വയറു വേദനയും ശരീര വേദനയും കുറഞ്ഞില്ലെന്നും പരാതിയുണ്ട്. ബൈക്കിൽ നടന്നു വില്പന നടത്തുന്ന മീൻ വാങ്ങി കഴിച്ചവരിൽ ആണ് ആദ്യം അസ്വാസ്ഥ്യം ഉണ്ടായത്.

എന്നാൽ ആറ്റിൽ നിന്ന് പിടിച്ച കൊഞ്ച് കഴിച്ചവരിൽ ഛർദ്ദിയും വയറിളക്കവും ഉണ്ടായി. ആറ്റിൽ നിന്ന് പിടിച്ച കൊഞ്ച് മയങ്ങിയ നിലയിലായിരുന്നു എന്നാണു റിപ്പോർട്ട്.ജലാശയങ്ങളില്‍ വിഷം കലക്കി മീന്‍ പിടിക്കുന്ന സംഭവം സ്ഥലത്ത് വ്യാപകമാണെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. രാത്രി കാലങ്ങളിലാണ് ഇത്തരത്തിൽ വിഷം കലക്കി മീൻ പിടിക്കുന്നത്.

ചിലരെ നാട്ടുകാർ പോലീസിലേൽപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതി ഉണ്ട്.മങ്കൊമ്പിലും കാവാലത്തും പുളിങ്കുന്നിലും ഇതേ പ്രശ്നം ഉണ്ടായി. അയല കഴിച്ച ചിലർക്ക് ശരീരം ചൊറിഞ്ഞു തടിക്കുകയും മറ്റും ചെയ്തിരുന്നു. രാസവസ്തുക്കള്‍ തളിച്ച മത്സ്യം പ്രദേശത്ത് വില്‍പ്പന നടത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button