തൃശ്ശൂര്‍: കള്ളനോട്ട് കേസില്‍ പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ അറസ്റ്റില്‍. രാജീവ് ഏഴാച്ചേരിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച എല്‍തുരുത്ത് സ്വദേശി അലക്സിനെയാണ് പൊലീസ് പിടികൂടിയത്. കള്ളനോട്ടടികേസില്‍ ഒളിവിലായിരുന്ന രാജീവ് ഏഴാച്ചേരി ഞായറാഴ്ച്ച പൊലീസ് പിടിയിലായിരുന്നു. മതിലകത്തുള്ള ഇവരുടെ വീട്ടില്‍ നിന്ന് കളളനോട്ടുകള്‍ അടിക്കാനുളള യന്ത്രവും കളളനോട്ടുകളും പൊലീസ് പിടിച്ചെടുത്തിരുന്നു.
ഒന്നരലക്ഷം രൂപയുടെ കളളനോട്ടുകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ നോട്ടുകളാണ് കണ്ടെടുത്തത്. രാകേഷ് പലിശക്ക് പണം നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന കളര്‍ഫോട്ടോസ്റ്റാറ്റ് മെഷീനും കടലാസുമെല്ലാം കണ്ടെത്തിയിട്ടുണ്ട്.
Post Your Comments