ന്യൂഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ ആയിരിക്കുമ്പോള്‍ മീരാകുമാര്‍ പ്രതിപക്ഷത്തിനെതിരെ കാണിച്ചത് എന്തെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാ കുമാറിനെതിരെ പരോക്ഷ വിമര്‍ശനവുമായാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രംഗത്ത് വന്നിരിക്കുന്നത്. 2013ല്‍ ഏപ്രിലില്‍ ലോക്‌സഭാ സ്പീക്കര്‍ ആയിരിക്കെ മീരാ കുമാര്‍, അന്ന് പ്രതിപക്ഷ നേതാവായിരുന്ന തന്റെ പ്രസംഗം നിരന്തരം തടസപ്പെടുത്തിയതിന്റെ ആറ് മിനിട്ട് നീളുന്ന വീഡിയോ ദൃശ്യങ്ങള്‍ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തായിരുന്നു സുഷമയുടെ വിമര്‍ശനം.
യു.പി.എ സര്‍ക്കാരിന്റെ അഴിമതിയെ കുറിച്ചായിരുന്നു സുഷമ അന്ന് സഭയില്‍ സംസാരിച്ചത്. എന്നാല്‍, നിഷ്പപക്ഷമായി പ്രവര്‍ത്തിക്കേണ്ട സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറിയെന്നും അന്ന് സുഷമ പറഞ്ഞിരുന്നു. ആറ് മിനിട്ട നീണ്ട പ്രസംഗത്തിനിടെ 60 തവണ തന്റെ പ്രസംഗം തടസപ്പെടുത്താന്‍ മീരാ കുമാര്‍ ശ്രമിച്ചു എന്ന തലക്കെട്ടോടു കൂടിയ ഒരു പത്രത്തിന്റെ ലിങ്കും സുഷമ ട്വിറ്ററില്‍ പങ്കുവച്ചു.
പ്രസംഗം ചുരുക്കണമെന്ന് സുഷമയോട് ആവശ്യപ്പെട്ട മീരാ കുമാര്‍, ആവര്‍ത്തിച്ച് നന്ദി പറയുന്നതും വീഡിയോയില്‍ കാണാം. മന്‍മോഹന്‍ സിംഗ് മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാര്‍ തന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചിട്ടും മീരാ കുമാര്‍ ഇടപെട്ടില്ലെന്ന് സുഷമ പിന്നീട് ആരോപിച്ചിരുന്നു.
Post Your Comments