Latest NewsNewsIndia

അഞ്ചു വർഷം കൊണ്ട് അഖിലേഷ് യാദവ് ചെയ്തതിനേക്കാൾ നല്ല കാര്യങ്ങൾ യോഗി 100 ദിവസം കൊണ്ട് ചെയ്‌തു : രാജ്യം കണ്ട ഏറ്റവും വലിയ നടപടി 36500 കോടിയുടെ കാർഷിക വായ്പ എഴുതി തള്ളിയത്: യു പി ഉപമുഖ്യമന്ത്രി

ലക്‌നൗ: അഞ്ചു വർഷം കൊണ്ട് അഖിലേഷ് യാദവ് ചെയ്തതിനേക്കാൾ നല്ല കാര്യങ്ങൾ ജനങ്ങൾക്കായി യോഗി ആദിത്യനാഥ്‌ 100 ദിവസം കൊണ്ട് ചെയ്തെന്നു യു പി ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.36,500 കോടിയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളിയ യോഗി സര്‍ക്കാരിന്റെ നടപടി രാജ്യം കണ്ട ഏറ്റവും വലിയ വായ്പ എഴുതിത്തള്ളലാണ് എന്ന് കേശവ മൗര്യ അവകാശപ്പെട്ടു.ഭരണം നൂറ് ദിവസം തികയുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക ലഘുലേഖ തയ്യാറാക്കാനൊരുങ്ങുകയാണ് സർക്കാർ.

യു പിയുടെ മുഖം മാറുകയാണെന്നും ഇപ്പോൾ യുപിയിലെ ഗ്രാമപ്രദേശങ്ങളിൽ പോലും കുറഞ്ഞത് 18 മണിക്കൂർ വൈദ്യുതി ലഭ്യമാകുന്നുണ്ടെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു.കഴിഞ്ഞ സർക്കാർ ക്രിമിനലുകളെ രക്ഷിക്കുകയായിരുന്നു, എന്നാൽ എന്തെങ്കിലും അക്രമം നടന്നാൽ കുറ്റക്കാരുടെ മുഖം നോക്കാതെ ഈ സർക്കാർ നടപടിയെടുക്കുന്നുണ്ട്. ക്രിമിനലുകളും ഭൂമാഫിയക്കാരും ഇപ്പോള്‍ ഭയന്നാണ് കഴിയുന്നത്. രാഷ്ട്രീയ എതിരാളികൾ മുതലെടുക്കാനാണ് ഒറ്റപ്പെട്ട ചെറിയ സംഭവങ്ങളെ പർവ്വതീകരിച്ചു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുപിയിലെ ദലിതുകള്‍ ബിജെപിക്ക് എതിരാണെന്ന വാര്‍ത്ത തള്ളിയ അദ്ദേഹം പറഞ്ഞത് ഇത്തവണത്തെ രാഷ്ട്രപതി സ്ഥാനാർഥി തന്നെ ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ ദലിത് വിഭാഗത്തില്‍ നിന്നുള്ള രാം നാഥ് കോവിന്ദാണെന്ന് ഓർമ്മിപ്പിച്ചു.രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതി തങ്ങളുടെ വിഭാഗത്തില്‍ നിന്നുള്ള ഒരാളാണെന്നത് ദലിതുകള്‍ക്ക് അഭിമാനം നല്‍കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button