
ന്യൂഡല്‍ഹി:രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയും മുന്‍ ലോക്‌സഭാ സ്‌പീക്കറുമായ മീരാകുമാര്‍. രാജ്യം പരിപാവനമായി കരുതുന്ന മൂല്യങ്ങള്‍ സംരക്ഷിക്കാനാണ് മത്സരിക്കുന്നതെന്ന് മീരാകുമാര്‍. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് മീരാകുമാര്‍ അഭിപ്രായം തുറന്നു പറഞ്ഞത്. “തത്വാധിഷ്‌ഠിതമായ പോരാട്ടമാണ് താന്‍ നടത്തുന്നത്. ഇത് ചരിത്രപരമായ മത്സരമാണ്.
17 പ്രതിപക്ഷ പാര്‍ട്ടികളുടെ എെക്യം തത്വാധിഷ്‌ഠിതമായ പോരാട്ടത്തിനു സവിശേഷമായ പ്രാധാന്യം നൽകുന്നു. ആ നിയോഗം അവര്‍ എനിക്ക് നൽകിയ അംഗീകാരമായി കാണുന്നു. ഇത് ഏറെ സന്തോഷവും അഭിമാനവും പകരുന്നതാണ്. രാഷ്ട്രീയ പാർട്ടികൾക്കു എല്ലാം തന്നെ ശതമായ പ്രത്യയശാസ്‌ത്രത്തിൽ അധിഷ്ടിതമായ നിലപാടുണ്ട്. രാജ്യ പുരോഗതിക്കു വേണ്ടി വോട്ടു രേഖപ്പെടുത്തണമെന്നും” മീരാകുമാര്‍ കൂട്ടിചേര്‍ത്തു
Post Your Comments