കൊല്ലം: സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയില്‍ ക്രിയാത്മക ഇടപെടലുമായി ഹോമിയാ വകുപ്പ്. ജില്ലയില്‍ കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തഴവയിലും കൊല്ലം കിളികൊല്ലൂരിലും ഉള്‍പ്പടെ 70 മെഡിക്കല്‍ ക്യാമ്പുകളിലുടെ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു.
ജില്ലയില്‍ മഞ്ഞപിത്തവും പടര്‍ന്നു പിടിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും ഹോമിയോ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. വോയിസ് കൊല്ലം ജില്ലാ ആശുപത്രി കരുനാഗപ്പള്ളി, പുനലൂര്‍ താലൂക്കാശുപത്രികളിലെ പനി ബാധിതരുടെ രോഗലക്ഷണങള്‍ വിലയിരുത്തിയാണ് റീച്ചിന്റെ നേതൃത്വത്തില്‍ ഹോമിയോ മരുന്ന് ജീനസ്സ് എപ്പിഡമിക്ക് വികസിപ്പിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തഴവയില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പ്രതിരോധ മരുന്ന് വിതരണം ചെയ്തിരുന്നു.
ജൂണ്‍ മാസത്തില്‍ മാത്രം 70 ഓളം മെഡിക്കല്‍ ക്യാമ്പുകളും നടത്തി . ഹോമിയോ ആശുപത്രികളില്‍ പനി ക്ലീനിക്കുകള്‍ക്കൊപ്പം കിടത്തി ചികിത്സയും ആരംഭിച്ചു. ഡെങ്കിപ്പനി റിപ്പാര്‍ട്ട് ചെയ്യപ്പെട്ടവരില്‍ മഞ്ഞപിത്തവും രോഗലക്ഷണങളായി കണ്ടുവരുന്നുവെന്ന് കൊല്ലം ഹോമിയോ ഡി.എം. ഒ അറിയിച്ചു.
Post Your Comments