തിരുവനന്തപുരം : കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴയാണ് ലഭിക്കുന്നത്. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി.
വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കുന്നു. ഇതുവരെ മഴമാറിനിന്ന പ്രദേശങ്ങളിലും പരക്കെ മഴ ലഭിച്ചതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകള്‍.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 11 സെന്റീമീറ്ററിനു മുകളിലുള്ള കനത്ത മഴയ്ക്കു സാധ്യതയുണ്ട്. തിരുവാതിര ഞാറ്റുവേലക്കാലമായതോടെയാണ് സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തിയാര്‍ജിച്ചത്. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ്. 15 സെന്റീമീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയിലെ തന്നെ വെള്ളാനിക്കരയില്‍ 13 സെന്റീമീറ്റര്‍ മഴ പെയ്തു.
Post Your Comments