KeralaLatest News

കാലവര്‍ഷം ശക്തമാകുന്നു ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തി​രു​വ​ന​ന്ത​പു​രം : കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ ആ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മീ​ന്‍​പി​ടു​ത്ത​ക്കാ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ല്‍​കി.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ കൂ​ടു​ത​ല്‍ ശ​ക്തി​യാ​ര്‍​ജി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ല്‍​കു​ന്നു. ഇ​തു​വ​രെ മ​ഴ​മാ​റി​നി​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ര​ക്കെ മ​ഴ ല​ഭി​ച്ച​താ​യാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍.

അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ 11 സെ​ന്‍റീ​മീ​റ്റ​റി​നു മു​ക​ളി​ലു​ള്ള ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​ക്കാ​ല​മാ​യ​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ കൂ​ടു​ത​ല്‍ ശ​ക്തി​യാ​ര്‍​ജി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത് തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ വ​ട​ക്കാ​ഞ്ചേ​രി​യി​ലാ​ണ്. 15 സെ​ന്‍റീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ത​ന്നെ വെ​ള്ളാ​നി​ക്ക​ര​യി​ല്‍ 13 സെ​ന്‍റീ​മീ​റ്റ​ര്‍ മ​ഴ പെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button