Latest NewsIndiaNews

ആക്രമണങ്ങൾക്ക് വിശ്രമം നൽകി ചെറിയപെരുന്നാള്‍ ആഘോഷിച്ച്‌ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനികര്‍

ശ്രീനഗര്‍: തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കും വിശ്രമം നൽകി ജമ്മുവിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനികര്‍ ചെറിയപെരുന്നാള്‍ ആഘോഷിച്ചു. തോക്കുകള്‍ ഇന്ന് നിശ്ചലമായിരുന്നെന്നും ഇതുവരെയും പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഒരു അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഈ മാസം മാത്രം 20 വെടിനിര്‍ത്തല്‍ ലംഘനങ്ങളും, രണ്ട് നുഴഞ്ഞ് കയറ്റ ശ്രമവും പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും മൂന്ന് തവണയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ ലംഘിച്ചുകൊണ്ട് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button