![](/wp-content/uploads/2017/06/image-2-4.jpg)
കോഴിക്കോട്: കരമടച്ച് കിട്ടാത്തതില്‍ മനം നൊന്ത് ചെമ്പോനോട്ടെ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത ജോയിയുടെ മരണത്തെ കുറിച്ച് പ്രതികരണവുമായി ജോയിയുടെ മറ്റൊരു സഹോദരൻ രംഗത്ത്. ജോയിയുടെ മരണം കുടുംബ പ്രശ്നമാക്കാന്‍ ശ്രമമെന്ന് ജോയിയുടെ സഹോദരന്‍ ജോണ്‍സണ്‍ പറയുന്നു.
ജോയിയുടെ ആത്മഹത്യാ കുറിപ്പില്‍ ജോയിയുടെ മറ്റൊരു സഹോദരന്‍ ജിമ്മിയുമായി ചില പ്രശ്നമുണ്ടായിരുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ ജിമ്മിയോട് പോലീസ് സ്റ്റേഷനില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജോണ്‍സണ്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
ജിമ്മിയും ജോയിയും തമ്മില്‍ കുടുംബപരമായ ചില കാര്യങ്ങളിൽ തർക്കം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോഴുള്ള ഭൂമിസംബന്ധമായ വിഷയത്തില്‍ തര്‍ക്കമുണ്ടായിരുന്നില്ല. വില്ലേജ് അസിസ്റ്റന്റ് സിലീഷുമായാണ് ജോയിക്ക് ഭൂമിവിഷയത്തില്‍ തര്‍ക്കമുണ്ടായിരുന്നതെന്നും സിലീഷിനെ സംരക്ഷിക്കാന്‍ സര്‍വീസ് സംഘടനകളില്‍ നിന്ന് പോലും ശ്രമം നടക്കുന്നുണ്ടെന്നും ജോണ്‍സണ്‍ പറഞ്ഞു.
ആരൊക്കെയോ ജോയിയെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അതായിരിക്കാം ആത്മഹത്യാകുറിപ്പില്‍ ജിമ്മിയുടെ പേര് വരാന്‍ കാരണമായതെന്നും ജോണ്‍സണ്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജോയിയും ജിമ്മിയും ചില പ്രശ്നത്തിന്റെ പേരില്‍ കുറച്ച് കാലമായി മിണ്ടാറുണ്ടായിരുന്നില്ലെന്ന് ജോയിയുടെ ഭാര്യ മോളി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Post Your Comments