KeralaCinemaLatest NewsNewsMovie SongsEntertainment

ദിലീപിനെതിരായ ബ്ലാക്ക് മെയില്‍ ഭീഷണി; രണ്ട് പേര്‍ പിടിയില്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വിഷ്ണു, സനല്‍ എന്നിവരാണ് പോലീസ് പിടിയിലായത് . പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ ജയിലിലെ സഹതടവുകാരായിരുന്നു ഇരുവരും. സുനില്‍കുമാര്‍ പറഞ്ഞിട്ടാണ് ദിലീപിനോട് പണം ആവശ്യപ്പെട്ടതെന്ന് ഇരുവരും മൊഴി നല്‍കിയെന്നാണ് സൂചന.

വിഷ്ണുവിനെ പൊലീസ് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്തതില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് പോലീസ് പറയുന്നു. പള്‍സര്‍ സുനി ജയില്‍ വച്ച് എഴുതിയ കത്ത് ദിലീപിന് എത്തിച്ചത് താനാണെന്ന് വിഷ്ണു സമ്മതിച്ചതായാണ് സൂചന. നിരവധി മോഷണക്കേസുകളിലെ പ്രതിയായ വിഷ്ണു ജയിലില്‍ വച്ചാണ് പള്‍സറര്‍ സുനിയുമായി പരിചയത്തിലാകുന്നതും അടുക്കുന്നതും.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ സുനില്‍കുമാറിന്റെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനു ശേഷവും അല്ലാതെയും അച്ഛനമ്മമാരുടെ ബാങ്ക് അക്കൗണ്ടിലെത്തിയ പണത്തിന്റെ ഉറവിടമാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്. സുനില്‍കുമാറിന്റെ അമ്മയെ വിളിച്ചുവരുത്തി പോലീസ് മൊഴിയെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button