നിലമ്പൂര്‍: സംസ്ഥാനത്തെ സമരങ്ങളില്‍ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ സാന്നിധ്യം കൂടുന്നതായി ഇന്റലിജന്‍സ്. മൂന്നാറിലെ പൊമ്ബിളൈ ഒരുമൈ സമരം, പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റിനെതിരായ സമരം എന്നിവയില്‍ ഇത്തരത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
സഹായസംഘടനകളായ പോരാട്ടം, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, റെഡ്സ്റ്റാര്‍, ആര്‍.സി.എഫ്, വിദ്യാര്‍ഥിപ്രസ്ഥാനം തുടങ്ങിയ സംഘടനകളാണ് സമരരംഗത്ത് ആളുകളെ സംഘടിപ്പിച്ച് സമരപരിപാടികള്‍ ആസൂത്രണംചെയ്യുന്നത്. നേരിട്ട് സംഘടനകളുടെപേരില്‍ സമരത്തിനിറങ്ങാതെ സഹായസമിതികളായാണ് പ്രവര്‍ത്തിക്കുക. സമരങ്ങളെ തീവ്രസ്വഭാവത്തിലേക്ക് നയിക്കുന്നതിനാവശ്യമായ പിന്നാമ്പുറപ്രവര്‍ത്തനങ്ങളും ഇക്കൂട്ടര്‍ നടത്തും.
ജനകീയസമരങ്ങളില്‍ കൂടുതല്‍ പങ്കാളിത്തംവഹിച്ച് കൂടുതല്‍ ചെറുപ്പക്കാരെ സി.പി.ഐ. മാവേയിസ്റ്റ് സംഘടനയിലേക്ക് ആകര്‍ഷിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുവെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. ഇത്തരത്തില്‍ സമരങ്ങളില്‍ പങ്കെടുത്ത് ജനപിന്തുണ പിടിച്ചുപറ്റി അടുത്തമാസം അവസാനത്തോടെ റവലൂഷണറി പീപ്പിള്‍സ് കമ്മിറ്റി (ആര്‍.പി.സി.) പശ്ചിമഘട്ട പ്രത്യേക മേഖലാകമ്മിറ്റികള്‍ക്ക് രൂപംനല്‍കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
Post Your Comments