
ജിദ്ദ : മക്കയിലും ജിദ്ദയിലും വെള്ളിയാഴ്ച നടന്ന തീവ്രവാദ വേട്ടയുടെ പശ്ചാത്തലത്തില്‍ മക്കയിലെ സുരക്ഷാനടപടികള്‍ കര്‍ശനമാക്കി. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ലക്ഷകണക്കിന് വിശ്വാസികള്‍ നഗരത്തില്‍ എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ മക്കയില്‍ തീവ്രവാദികളെ കണ്ടെത്തിയത് ഏറെ പ്രാധാന്യത്തോടെയാണ് സുരക്ഷാവിഭാഗം കാണുന്നത്.
രഹസ്യവിവരത്തെ തുടര്‍ന്നാണ് ജിദ്ദയിലും മക്കയിലും സുരക്ഷാഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ തിരച്ചില്‍ നടത്തിയത്. താമസിച്ചിരുന്ന സ്ഥലം വളഞ്ഞാണ് ഒളിച്ചുകഴിഞ്ഞിരുന്ന അഞ്ചുപേരെ പൊലീസ് പിടികൂടിയത്. അതിനിടെ ഒരു തീവ്രവാദി സ്വയം സ്ഫോടനം നടത്തി ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.
പിടികൂടിയ തീവ്രവാദികളെല്ലാം സൗദി അധികൃതര്‍ അന്വേഷിച്ച് വരുന്നവരാണ്.
സൗദി ഭരണാധികാരി സല്മാന് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ലക്ഷകണക്കിന് തീര്‍ത്ഥാടകരും നഗരത്തിലുള്ള സമയത്താണ് തീവ്രവാദികളെ മക്കയില്‍ നിന്ന് പിടികൂടിയത്. അതുകൊണ്ടുതന്നെ ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പതിവില്‍ കവിഞ്ഞ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments