KeralaLatest NewsNews

ശബരിമല സംഭവം: പിടിയിലായവരുടെ മൊഴി പുറത്ത് (വീഡിയോ)

പമ്പ:ശബരിമല സന്നിധാനത്തെ സ്വര്‍ണക്കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ ദ്രാവകമൊഴിച്ചതായി പിടിയിലായ മൂന്നു പേര്‍ സമ്മതിച്ചു. തങ്ങൾ ആചാരത്തിന്റെ ഭാഗമായാണ് ഇതൊഴിച്ചതെന്നാണ് ഇവരുടെ വാദം.ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശികളായ ഇവരിൽ നിന്ന് ദ്രാവകം അടങ്ങുന്ന കുപ്പിയും പിടിച്ചെടുത്തിട്ടുണ്ട്.സി സി ടി വിയിലെ ദൃശ്യങ്ങൾ പ്രകാരമാണ് ഇവർ പിടിയിലായത്.

നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമാണ് ഒഴിച്ചതെന്നാണ് മൊഴി.സ്വര്‍ണക്കൊടിമരത്തിന് ചെലവായ മൂന്നുകോടി 20 ലക്ഷം രൂപ ഹൈദരാബാദിലെ ഫീനിക്സ് ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് വഴിപാടായി നല്‍കിയത്.പിടിയിലായവരും ആന്ധ്ര പ്രദേശുകാർ ആയതിനാൽ ഇവർക്ക് സ്ഥാപനവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഉച്ചപൂജയ്ക്ക് ശേഷം പഞ്ചവര്‍ഗത്തറയിലെ നിറം മാറിയിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോളാണ് ഏതോ ദ്രാവകം ഒഴിച്ചതായി മനസിലായത്. ഒഴിച്ചത് മെര്‍ക്കുറി ആണെന്നാണ് സംശയിക്കുന്നത്.ഇന്ന് രാവിലെ 11.50നും 12.30നും മധ്യേയാണ് കൊടിമരത്തില്‍ വാജിവാഹനപ്രതിഷ്ഠ നടത്തിയത്.1957-58 കാലഘട്ടത്തില്‍ നിര്‍മിച്ചതാണ് ശബരിമലയിലെ കൊടിമരം. ദേവപ്രശ്നത്തില്‍ കേടുപാടുകളുണ്ടെന്നു കണ്ടതിനെത്തുടര്‍ന്നാണ്, തടിയില്‍ കൊടിമരം നിര്‍മിച്ചു സ്വര്‍ണം പൊതിയാന്‍ തീരുമാനിച്ചത്.

video courtesy: Mathrubhoomi news

shortlink

Post Your Comments


Back to top button