പ്രതിരോധശേഷി വർധിപ്പിക്കാൻ തണുത്ത വെള്ളം. മോസ്‌കോ ചൈനോ തെറാപ്പി സ്‌പെഷലിസ്റ്റായ പ്രൊഫസര്‍ സെര്‍ജി ബൈബനോവ്‌സ്‌കിയാണ് ഈ വഴി വിശദീകരിച്ചത്. ഇറങ്ങിനില്‍ക്കാന്‍ സാധിക്കുന്ന ഒരു പാത്രത്തിലോ ബാത്ടബിലോ മറ്റോ പാദങ്ങള്‍ മൂടും വിധം തണുത്ത വെള്ളം നിറയ്ക്കുക. ഐസിട്ടാലും മതിയാകും. ഇതില്‍ ഇറങ്ങി നില്‍ക്കുക. നഗ്നപാദങ്ങളോടെ വേണം നില്‍ക്കാന്‍. ചെരിപ്പോ സോക്‌സോ ഒന്നും പാടില്ല.
ഇതില്‍ നില്‍ക്കുമ്പോള്‍ ഡാന്‍സ് ചെയ്യുന്ന രീതിയില്‍ കാലുകള്‍ ചലിപ്പിയ്ക്കുക. ഇരു പാദങ്ങളും വിരലുകളും എപ്പോഴും അനങ്ങുന്ന രീതിയില്‍ വേണം നില്‍ക്കാന്‍. ഇതിനു ശേഷം പുറത്തിറങ്ങി കാല്‍ തുടച്ച ശേഷം സോക്‌സിടണം. ദിവസവും ഇതു ചെയ്യുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.
എപ്പോഴും അസുഖബാധിതമാകുന്ന പ്രകൃതമെങ്കില്‍ നാലു മണിക്കൂര്‍ ഇടവിട്ട് ഇതു ചെയ്യാന്‍ ശ്രമിക്കുക. 15 സെക്കന്റു നേരം ഈ രീതിയില്‍ നില്‍ക്കുന്ന പ്രതിരോധശേഷി ഇരട്ടിപ്പിയ്ക്കും.
Post Your Comments