KeralaLatest NewsNews

കർഷക ആത്മഹത്യ; പരാതിയുമായി മുന്നോട്ടില്ലെന്ന് ജോയിയുടെ ഭാര്യ: കാരണം ഇതാണ്

കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫിസിൽ കര്‍ഷകൻ ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകില്ലെന്ന് മരിച്ച ജോയിയുടെ ഭാര്യ മോളി. പെൺമക്കളുമായി കേസിനു പുറകെ നടക്കാൻ സാധിക്കില്ല. അതു കൊണ്ടാണ് പരാതി നൽകാത്തത്. ഇതുവരെയുള്ള സർക്കാർ നടപടികൾ തൃപ്തിയുണ്ട്.

കടങ്ങൾ വീട്ടുന്നതിനും മകൾക്ക് ജോലി ലഭിക്കുന്നതിനും സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. എല്ലാം ദൈവം നോക്കുമെന്നും മോളി പറഞ്ഞു.
ചെ​​മ്പ​​നോ​​ട വി​​ല്ലേ​​ജ് ഓ​​ഫീ​​സ് കെട്ടിടത്തിലാണ് ക​​ർ​​ഷ​​ക​​നാ​​യ ജോ​​യി തൂ​​ങ്ങി ​​മ​​രി​​ച്ചത്. വില്ലേജ് അധികൃതര്‍ കെെക്കൂലി ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് കര്‍ഷകനായിരുന്ന ജോയി ജീവനൊടുക്കിയത്.

shortlink

Post Your Comments


Back to top button