ശ്രീനഗര്‍: പൊതു സ്ഥലങ്ങളില്‍ നടത്തുന്ന ഈദ് പ്രാര്‍ത്ഥനകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദശം. മുന്‍കരുതലിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നിര്‍ദ്ദേശംം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. കശ്മീരില്‍ ഡിഎസ്പി മുഹമ്മദ് അയൂബ് പണ്ഡിറ്റിനെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവവും ഇതിനു കാരണമായി.
തിങ്കളാഴ്ചയാണ് ജമ്മു കശ്മീരില്‍ ഈദ് ഫിത്തര്‍ ആഘോഷം. ശ്രീനഗര്‍ ജില്ലയിലും, കശ്മീരിലെ പിസിആറിലും ഈദ് ഗാഹിനെത്താമെന്നും പോലീസ് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. മറ്റ് ജില്ലകളില്‍ ഡിപിഎല്‍ പള്ളികളിലും സുരക്ഷ ഉറപ്പുവരുത്തിയിട്ടുള്ള മുസ്ലിം പള്ളികളിലും മാത്രം പ്രാര്‍ത്ഥനകള്‍ നടത്തിയാല്‍ മതിയെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ഈദ് പ്രമാണിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ഡയറക്ടര്‍ ജനറല്‍ എസ്പി വെയ്ദ് അറിയിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് ജമ്മു കശ്മീരിലെ ജമാ മസ്ജിദിന് സമീപത്തുവച്ച് 200 പേരോളം വരുന്ന ജനക്കൂട്ടം ഡിഎസ്പി മുഹമ്മദ് അയൂബ് പണ്ഡിറ്റിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
Post Your Comments