CinemaMollywoodLatest NewsMovie SongsEntertainment

നടിമാരുടെ സംഘടനയെക്കുറിച്ച്‌ ആശാ ശരത്ത് പറയുന്നത്

മലയാള സിനിമയിലെ സ്ത്രീ സംഘടനയെക്കുറിച്ചു ആശ ശരത്ത് പറയുന്നു. താന്‍ വേറൊരു നാട്ടിലാണ് താമസിക്കുന്നത്. സിനിമയിലെ കഥാപാത്രം ചെയ്യാന്‍ വേണ്ടി മാത്രമാണ് കേരളത്തിലെത്തുന്നത്. വേഷം ചെയ്തു കഴിയുമ്പോള്‍ള്‍ തിരിച്ചു പോകുകയും ചെയ്യും. അത് കൊണ്ട്ട് തന്നെ നടിമാരുടെ പുതിയ താരസംഘടനയെക്കുറിച്ച്‌ തനിക്കൊന്നും അറിയില്ല.

സിനിമാ മേഖലയില്‍ തനിക്കൊരു പ്രശ്നം വന്നപ്പോള്‍ സഹായിച്ചത് സിനിമയിലെ അമ്മ സംഘടനയാണ്. ഒപ്പമുണ്ടെന്നും കേസുമായി മുന്നോട്ടു പോകാന്‍ ധൈര്യം തന്നതും സംഘടനയാനിന്നും ആശ പറയുന്നു. അങ്ങനെയാണ് തന്‍റെ കേസില്‍ പ്രതികളെ പിടികൂടിയതെന്നും ആശാ ശരത്ത് പറഞ്ഞു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ആശ ശരത്ത് ഇത്തരത്തില്‍ പ്രതികരിച്ചത്.

മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്ത്രീ സംഘടന രൂപംകൊണ്ടത്. ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ അടുത്തറിയുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായായുല്ലാ സംഘടന വന്നതുമുതല്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.

shortlink

Post Your Comments


Back to top button