ലണ്ടന്‍: ക്രിക്കറ്റ് കളത്തിൽ തീ പാറുന്ന പോരാട്ടവുമായി വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇന്നു മുതല്‍.ഇന്നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ആദ്യ എട്ടു റാങ്കിംഗിലുള്ള ടീമുകള്‍ റൗണ്ട് റോബിന് അടിസ്ഥാനത്തില്‍ ഏറ്റുമുട്ടും. ഇംഗ്ലണ്ടിലും വെയ്ൽസിലുമായി അഞ്ചു ഗ്രൗണ്ടുകളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഏകദിനത്തില്‍ ചരിത്രത്തിലാദ്യമായി ഡിആര്‍എസ് ഉപയോഗിക്കുന്ന ലോകകപ്പാണിത്.20 ലക്ഷം ഡോളറാണ് ഇത്തവണ വിജയികള്‍ക്കു ലഭിക്കുന്ന സമ്മാനതുക.ജൂലൈ രണ്ടിനു വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും.ടൂര്‍ണമെന്റില്‍ ആകെ 30 മത്സരങ്ങളുണ്ട്. ജൂലൈ 23നാണ് ഫൈനല്‍.
ഇന്ത്യന്‍ ടീം
മിതാലി രാജ് (ക്യാപ്റ്റന്‍), ഏകത ബിഷ്ട്, രാജേശ്വരി ഗെയ്ക് വാദ്, ജുലന് ഗോസ്വാമി, മന്‍സി ജോഷി, ഹര്‍മന്‍പ്രീത് കൗര്‍, വേദ കൃഷ്ണമൂര്‍ത്തി, സ്മൃതി മന്ദന, മോന മേഷ്രം, ശിഖ പാണ്ഡെ, പൂനം യാദവ്, നുസട്ട് പര്‍വീണ്‍, പൂനം റൗട്ട്, ദീപ്തി ശര്‍മ, സുഷമ വര്‍മ (വിക്കറ്റ് കീപ്പര്‍)
Post Your Comments