Latest NewsCinemaMovie Gossips

തടവിലാക്കപ്പെട്ടു എന്നത് വ്യാജം ; വിവാദങ്ങൾക്ക് മറുപടിയുമായി രസ്ന

മിനി സ്‌ക്രീനിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് രസ്ന. പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച രസ്നയുടെ അഭിനയ ജീവിത൦ അധികം കാലം നീണ്ടുനിന്നില്ല. പെട്ടന്ന് തിരശീലക്ക് പിന്നിലേക്ക് പോയ നടിയെകുറിച്ചു പല തരത്തിലുള്ള ആരോപണങ്ങളാണ് ഉണ്ടായത്. രസ്നയെ ആരോ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുകയാണെന്നു വരെയുള്ള പ്രചരണങ്ങൾ ഉണ്ടായി. ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രസ്ന.

ഞാന്‍ ഒളിച്ചു താമസിക്കുകയല്ല. എന്നെ ആരും പൂട്ടിയിട്ടിട്ടുമില്ല. എനിക്കിഷ്ടപ്പെട്ട വ്യക്തിക്കൊപ്പം സന്തോഷമായി ജീവിക്കുന്നു. അതില്‍ രണ്ടര വയസ്സുള്ള ഒരു കുഞ്ഞുമുണ്ട്. ഞാന്‍ എന്റെ ആവശ്യങ്ങള്‍ക്കെല്ലാം പുറത്ത് പോകുന്നുണ്ട്. പൊതുപരിപാടികളില്‍ വരാത്തത് എന്നെ ആരും ക്ഷണിക്കാത്തത് കൊണ്ടാണ്. ഞാന്‍ വിവാഹം ചെയ്ത വ്യക്തി മറ്റൊരു സമുദായത്തില്‍പ്പെട്ടയാളാണ്. എന്റെ കുടുംബത്തിന് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ എന്റെ ജീവിതത്തിന് വലിയ പബ്ലിസിറ്റി കൊടുക്കാത്തത്. ഞാന്‍ അഭിനയം നിര്‍ത്തിയത് ആരും നിര്‍ബന്ധിച്ചിട്ടല്ല. എന്റെ ഇഷ്ടപ്രകാരം തന്നെയാണ്. എന്റെ കുഞ്ഞിന്റെ കൂടെ ഇപ്പോള്‍ ഞാന്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മറ്റാരുടെയും ഇടപെടലുകള്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല. വ്യാജ പ്രചാരണങ്ങൾ നടത്തിയവരോടായി നടി പറഞ്ഞു.

തന്റെ പേരിൽ നിരവധി ഫേസ് ബുക്ക് അക്കൗണ്ടുകളുണ്ടെന്നും എന്നാൽ അതൊന്നും താനല്ല ഉപയോഗിക്കുന്നതിനും അതിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്ക് താൻ ഉത്തരവാദിയല്ല എന്നും രസ്ന ഓർമിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button