Latest NewsKerala

നടിയെ ആക്രമിച്ച കേസ് സി.ബി.ഐക്ക് വിടണം : പി.ടി തോമസ്

കൊച്ചി : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് സി.ബി.ഐക്ക് വിടണമെന്ന് പി.ടി തോമസ് എം.എല്‍.എ. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തുനല്‍കി. സംസ്ഥാന പോലീസ് അന്വേഷിക്കുന്നതുകൊണ്ട് വസ്തുതകള്‍ പുറത്തുവരുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല. കേസിനു പിന്നിലുള്ള ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരുന്നതിനു കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണു പ്രമുഖ നടിയെ അക്രമിച്ച സംഭവം നടന്നത്. നിലവില്‍ എഡിജിപി ബി. സന്ധ്യയാണ് കേസിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button