KeralaLatest NewsNews

ഉരുട്ടിക്കൊലക്കേസില്‍ സ്റ്റേഷന്‍ രേഖകള്‍ തിരുത്തിയെന്ന് മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍

തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസില്‍ നിർണായക സാക്ഷിമൊഴിയുമായി മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍.കേസില്‍ സ്റ്റേഷന്‍ രേഖകള്‍ തിരുത്തിയെന്നാണ് മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തങ്കമണിയുടെ സാക്ഷിമൊഴി. ഫോര്‍ട്ട് സ്‌റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ ഉയദകുമാറിനെ കൊന്ന കേസിലെ വിചാരണയ്ക്കിടെയാണ് നിർണായക വെളിപ്പെടുത്തല്‍.അന്നത്തെ സി.ഐ ഇ.കെ സാബു, എസ് ഐ ആയിരുന്ന അജിത് കുമാര്‍ എന്നിവരാണ് രേഖകളില്‍ തിരുത്തല്‍ നിര്‍ദ്ദേശിച്ചത്.

കേസിലെ അഞ്ചാം സാക്ഷിയാണ് മുന്‍ ഹെഡ് കോണ്‍സ്റ്റബിളായ തങ്കമണി.ഇവരെ കേസില്‍ സി.ബി.ഐ മാപ്പുസാക്ഷിയാക്കിയിരുന്നു. മരിച്ച ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത് രാത്രി എട്ടിനാണെന്ന് പറയാന്‍ മേലുദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. ഉദയകുമാറിനെ ഉദ്യോഗസ്ഥരുടെ തോളില്‍ താങ്ങി കൊണ്ടുവരുന്നത് കണ്ടുവെന്നും തങ്കമണി മൊഴി നല്‍കി. വിചാരണ ജൂണ്‍ 13 വരെ തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button