തിരുവനന്തപുരം : നിലവിലെ നികുതികളേക്കാള്‍ കുറഞ്ഞ നിരക്ക് നിശ്ചയിച്ചിരിക്കുന്നതിനാല്‍ ചരക്ക് സേവന നികുതി നടപ്പാകുമ്പോള്‍ വിലക്കയറ്റത്തിന് സാധ്യതയില്ലെന്ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. നികുതി നിരക്ക് ഗണ്യമായി കുറയും. അതോടെ വില കുറയാനാണ് നിലവിലെ സാഹചര്യം.
ചരക്കുസേവന നികുതിയുടെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ കൊള്ളലാഭം നേടുന്നത് തടയാന്‍ ജി.എസ്.ടിയില്‍ വ്യവസ്ഥയുണ്ട്. കേരളത്തില്‍ നികുതിയിലുണ്ടാകുന്ന കുറവ് വ്യക്തമാക്കി കൊണ്ടുള്ള പട്ടിക ഉടന്‍ പ്രസിദ്ധീകരിയ്ക്കും. സാധനങ്ങളുടെ വിവിധ നികുതിയും ജി.എസ്.ടിയും വ്യക്തമാകുന്നതായിരിയ്ക്കും ഇത്. കസ്റ്റംസ് തീരുവ, ആഡംബര നികുതി എന്നിവയ്ക്ക് പുറമെയാണ് വാറ്റ് വരുന്നത്. ജി.എസ്.ടിയില്‍ പുറത്തുകാണാത്ത ഈ നികുതികള്‍ ഇല്ലാതാകുകയും ഒറ്റ നികുതി മാത്രമാകുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ഒട്ടു മിക്ക സാധനങ്ങള്‍ക്കും വില കുറവുണ്ടാകും.
Post Your Comments